ലോകത്ത് കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന

Coronavirus pandemic is going to get worse and worse and worse: WHO chief

ലോകത്ത് കൊവിഡ് വ്യാപനം ഇനിയും വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ശരിയായ രീതിയിലല്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയെസസ് കുറ്റപെടുത്തി. അടുത്ത കാലത്തൊന്നും സാധാരണ പഴയ ജീവിതത്തിലേക്ക് ഇനി മടങ്ങാനാകില്ലെന്നും അദ്ധേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിലാണ് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അമേരിക്കയിലെ പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നിരിക്കുകയാണ്. ഇത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ശരിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തെ കൊവിഡ് കീഴടക്കുമെന്നും വിവിധ രാജ്യങ്ങളിലെ നേതാക്കളിൽ പലരും അവരിലുള്ള വിശ്വാസം നഷ്ടപെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി വിമർശിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം കടന്നു. ബ്രസീലിലും കൊവിഡ് ഭീതി പരത്തി പടർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 72000 ത്തിലധികം ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 770 പേരാണ് മരണപെട്ടത്. ഇതെടെ ആകെ മരണ സംഖ്യ 72921 ആയി ആയി. ആകെ രോഗബാധിതരുടെ എണ്ണം 188795 ആയി. അമേരിക്കയിലെ മരണ സംഖ്യ 138000 കടന്നു. 63000 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.

അതിനിടെ കൊറോണയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഡബ്യൂഎച്ച്ഒ പ്രതിനിധികൾ ചൈനയിലേക്ക് പോയി. അന്വേഷണത്തിന് അനുമതി നൽകാൻ ആദ്യം ചൈന വിസമ്മതിച്ചിരുന്നു എങ്കിലും പിന്നീട് ലോക രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്ന് അന്വോഷണത്തിന് ചൈന അനുമതി നൽകി.

Content Highlights; Coronavirus pandemic is going to get worse and worse and worse: WHO chief